പാഠ്യപദ്ധതി (Syllabus)
കഥാസാഹിത്യം – കോഴ്‌സ് കോഡ് : ML1CCT01
പഠനലക്ഷ്യങ്ങള്‍
1. സാമാന്യമായ സാഹിത്യപരിചയവും, വായനാഭിരുചിയും ആസ്വാദനശേഷിയും വളര്‍ത്തിയെടുക്കല്‍
2. മലയാളകഥാസാഹിത്യത്തില്‍ സംഭവിക്കുന്ന ഭാവുകത്വപരിണാമങ്ങള്‍ തിരിച്ചറിയല്‍
3. കാലഘട്ടത്തിന്റെ പൊതുപ്രവണതകളും ഉദാത്തമായ ജീവിതവീക്ഷണവും എഴുത്തില്‍ പ്രകടമാകുന്നത് അനുഭവിച്ചറിയാന്‍ പ്രാപ്‌തമാക്കല്‍
ഖണ്‌ഡം ഒന്ന് – ചെറുകഥ
1. പൂവമ്പഴം – കാരൂര്‍
2. ഭൂമിയുടെ അവകാശികള്‍ – വൈക്കം മുഹമ്മദ് ബഷീര്‍
3. കടല്‍ – ടി. പദ്‌മനാഭന്‍
4. പെരുമഴയുടെ പിറ്റേന്ന് – എം.ടി. വാസുദേവന്‍നായര്‍
5. മാനാഞ്ചിറ ടെസ്റ്റ് – വി.കെ.എന്‍.
6. തരിശുനിലം – മാധവിക്കുട്ടി
7. ആര്‍ക്കറിയാം – സക്കറിയ
8. ഓരോ എഴുത്തുകാരിയുടെ ഉള്ളിലും – സാറാ ജോസഫ്
9. തിരുത്ത് – എന്‍.എസ്. മാധവന്‍
10. മോഹമഞ്ഞ – കെ.ആര്‍. മീര
11. അഗ്നി – സിതാര എസ്.
12. ബിരിയാണി – സന്തോഷ് ഏച്ചിക്കാനം
13. മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ – എസ്. ഹരീഷ്
14. പ്രാണിലോകം – ഉണ്ണി ആര്‍.
15. ചില സ്വപ്‌നങ്ങളില്‍ … സീതാലക്ഷ്‌മിയുടെ കറുത്ത മുടിയിഴ – ഇന്ദുമേനോന്‍
ഖണ്‌ഡം രണ്ട് – നോവല്‍
1. ആടുജീവിതം – ബെന്യാമിന്‍
പാഠപുസ്‌തകം
1. കഥാതീരം – യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണം
2. ആടുജീവിതം – ബെന്യാമിന്‍
സഹായകഗ്രന്ഥങ്ങള്‍
1. ചെറുകഥ ഇന്നലെ, ഇന്ന് – എം. അച്യുതന്‍
2. ചെറുകഥാപ്രസ്ഥാനം – എം.പി. പോള്‍
3. ചെറുകഥ വാക്കും വഴിയും – ഡോ. കെ.എസ്. രവികുമാര്‍
4. നോവല്‍ സാഹിത്യചരിത്രം – പ്രൊഫ. കെ.എം. തരകന്‍
കവിത – കോഴ്‌സ് കോഡ് : ML2CCT02
പഠനലക്ഷ്യങ്ങള്‍
1. സാമാന്യമായ കവിതാസാഹിത്യപരിചയവും വായനാഭിരുചിയും കാവ്യാസ്വാദനശേഷിയും വളര്‍ത്തിയെടുക്കല്‍
2. മലയാളകവിതാസാഹിത്യത്തില്‍ സംഭവിക്കുന്ന ഭാവുകത്വപരിണാമങ്ങള്‍ തിരിച്ചറിയല്‍
3. കാലഘട്ടത്തിന്റെ പൊതുപ്രവണതകളും ഉദാത്തമായ ജീവിതവീക്ഷണവും എഴുത്തില്‍ പ്രകടമാകുന്നത് അനുഭവിച്ചറിയാന്‍ പ്രാപ്‌തമാക്കല്‍
കവിതകള്‍
1. മാംസനിബന്ധമല്ല രാഗം – കുമാരനാശാന്‍
(‘ലീല’ 47-74 വരെയുള്ള 28 ശ്ലോകങ്ങള്‍)
2. സ്‌നേഹസുന്ദരപാതയിലൂടെ – വൈലോപ്പിള്ളി
(‘കുടിയൊഴിക്കലി’ലെ അവസാനഖണ്‌ഡം)
3. ഒറ്റയ്‌ക്കിരിക്കാന്‍ പഠിച്ചു കഴിഞ്ഞു ഞാന്‍ – സുഗതകുമാരി
4. കോഴി – കടമ്മനിട്ട
5. പഴഞ്ചൊല്ലുകള്‍ – സച്ചിദാനന്ദന്‍
6. മുള്ളന്‍പന്നി – കെ.ജി.ശങ്കരപ്പിള്ള
7. തിരുത്ത് – പി.പി. രാമചന്ദ്രന്‍
8. പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്
9. മൃഗശിക്ഷകന്‍ – വിജയലക്ഷ്‌മി
10. ആടിയാടി അലഞ്ഞ മരങ്ങളേ… – അന്‍വര്‍ അലി
11. കല്‍വീട് – വി.എം. ഗിരിജ
12. ആഴങ്ങള്‍ അടച്ചിട്ട പുഴ – എസ്. ജോസഫ്
13. സ്‌മാരകം – വീരാന്‍കുട്ടി
14. കുട്ടമ്മാന്‍ – രേണുകുമാര്‍
15. നാഷനല്‍ ജ്യോഗ്രഫി – എസ്. കണ്ണന്‍
16. വെറ്റിലച്ചെല്ലം – ടി.പി. രാജീവന്‍
17. പഴയ ചിലത് – പി. രാമന്‍
18. ഗോതമ്പുശില്‌പം – കവിത ബാലകൃഷ്‌ണന്‍
19. കുന്നിമണികള്‍ – കുഞ്ഞുണ്ണിക്കവിതകള്‍
പാഠപുസ്‌തകം
1. കാവ്യകൈരളി – യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണം
ദൃശ്യകലാസാഹിത്യം – കോഴ്‌സ് കോഡ് : ML3CCT03
പഠനലക്ഷ്യങ്ങള്‍
1. കേരളത്തിന്റെ സമ്പന്നമായ ദൃശ്യകലാപാരമ്പര്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് അറിവു നല്‌കുക.
2. സിനിമപോലെയുള്ള ദൃശ്യകലകളെ പരിചയപ്പെടുത്തുക.
ഖണ്‌ഡം ഒന്ന് – സംസ്‌കൃതനാടകം
മലയാളശാകുന്തളം 1 മുതല്‍ 4 വരെ അങ്കങ്ങള്‍ – ഏ. ആര്‍. രാജരാജവര്‍മ്മ
ഖണ്‌ഡം രണ്ട് – ആട്ടക്കഥ
നളചരിതം (ഒന്നാം ദിവസം) – ഉണ്ണായി വാര്യര്‍
(തുടക്കംമുതല്‍ നളനിലുള്ള ദമയന്തിയുടെ പ്രണയം ഹംസം ഉറപ്പിക്കുന്നതുവരെ)
ഖണ്‌ഡം മുന്ന് – തുള്ളല്‍
കല്യാണസൗഗന്ധികം (ശീതങ്കന്‍തുള്ളല്‍) – കുഞ്ചന്‍ നമ്പ്യാര്‍
(‘ഭീമന്റെ കദളീവനപ്രവേശം മുതല്‍ ശ്രീരാമദാസന്റെ വംശേ ജനിക്കയാല്‍ പാരം നിനക്കുമഹംഭാവമിങ്ങനെ’ വരെയുള്ള ഭാഗം)
ഖണ്‌ഡം നാല് – മലയാളനാടകം
1128-ല്‍ ക്രൈം 27 – സി.ജെ.തോമസ്
ഖണ്‌ഡം അഞ്ച് – സിനിമ
സിനിമയുടെ സാംസ്‌കാരികപ്രതിനിധാനങ്ങളെ സൂക്ഷ്‌മതലത്തില്‍ വിശകലനം ചെയ്യുന്ന ഡോ. പി.എസ്. രാധാകൃഷ്‌ണന്റെ സിനിമാപഠനങ്ങള്‍ – ആദ്യലേഖനം ഒഴിച്ചുള്ളവ
പാഠപുസ്‌തകം
1. ദൃശ്യമഞ്‌ജരി – യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണം
2. 1128-ല്‍ ക്രൈം 27 – സി.ജെ.തോമസ്
3. ദൃശ്യഹര്‍ഷം (സിനിമ, ദേശം, സംസ്‌കാരം, ചരിത്രം) – ഡോ. പി.എസ്. രാധാകൃഷ്‌ണന്‍
മലയാളഗദ്യരചനകള്‍ – കോഴ്‌സ് കോഡ് : ML4CCT04
പഠനലക്ഷ്യങ്ങള്‍
മലയാളഗദ്യത്തിന്റെ ശക്തിയും സാധ്യതയും മനസ്സിലാക്കാന്‍ പര്യാപ്‌തമായ ലേഖനങ്ങളാണ് ഇവിടെ പഠനവിഷയം. ഒപ്പം ഓര്‍മ്മക്കുറിപ്പുകളിലൂടെ എഴുത്തുകാരനെയും എഴുത്തുകാരനെ രൂപപ്പെടുത്തിയ സമൂഹത്തെയും തിരിച്ചറിയുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.
ലേഖനങ്ങള്‍
1. കാളിദാസനും കാലത്തിന്റെ ദാസന്‍ – ജോസഫ് മുണ്ടശ്ശേരി
2. മാതൃഭാഷയിലേക്കു വീണ്ടും – എന്‍.വി. കൃഷ്‌ണവാര്യര്‍
3. ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി വിറ്റാല്‍ – സിയാറ്റില്‍ മൂപ്പന്‍ വിവ: സക്കറിയ
4. വാക്കുകളുടെ വിസ്‌മയം – എം.ടി. വാസുദേവന്‍നായര്‍
5. മാറുന്ന മലയാള സംസാരഭാഷ – ടി.ബി. വേണുഗോപാലപ്പണിക്കര്‍
6. നമ്മുടെ അടുക്കള തിരിച്ചുപിടിക്കുക – സാറാ ജോസഫ്
7. കലയും കലാദര്‍ശനവും – ഡോ.ജെ. ഉണ്ണിക്കൃഷ്‌ണപിള്ള
8. ചെമ്പൈ വൈദ്യനാഥഭാഗവതര്‍
സംഗീതത്തിലെ സിംഹനാദം – ഇന്ദിരാമേനോന്‍
9. ഈശ്വരപിള്ളയെ ആരോര്‍ക്കുന്നു – പി.കെ. രാജശേഖരന്‍
10. പ്രകാശത്തിന്റെ ആയിരം തടവറകള്‍ – ജീവന്‍ ജോബ് തോമസ്
11. പുരികം – ഡെസ്‌മണ്ട് മോറിസ്
12. രവിവര്‍മ്മ – വിജയകുമാര്‍ മേനോന്‍
13. മേഘസന്ദേശവിവര്‍ത്തനങ്ങള്‍ – ഡോ.എന്‍. അജയകുമാര്‍
അനുഭവം, ആത്മകഥ
ഓര്‍മകള്‍ ചന്ദനഗന്ധംപോലെ – ബി. സരസ്വതി
പാഠപുസ്‌തകം
1. ഗദ്യാരാമം – യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണം
2. ഓര്‍മകള്‍ ചന്ദനഗന്ധംപോലെ – ബി. സരസ്വതി
കഥയും കവിതയും – കോഴ്‌സ് കോഡ് : ML1CCT05
പഠനലക്ഷ്യങ്ങള്‍
1. സാമാന്യമായ സാഹിത്യപരിചയവും വായനാഭിരുചിയും ആസ്വാദനശേഷിയും വളര്‍ത്തിയെടുക്കല്‍
2. മലയാളകഥാസാഹിത്യത്തില്‍ സംഭവിക്കുന്ന ഭാവുകത്വപരിണാമങ്ങള്‍ തിരിച്ചറിയല്‍
3. കാലഘട്ടത്തിന്റെ പൊതുപ്രവണതകളും ഉദാത്തമായ ജീവിതവീക്ഷണവും എഴുത്തില്‍ പ്രകടമാകുന്നത് അനുഭവിച്ചറിയാന്‍ പ്രാപ്‌തമാക്കല്‍
കഥകള്‍
1. ഇറ്റാര്‍സിയിലേക്ക് തിരികെ പോകുന്ന വണ്ടി – ഉറൂബ്
2. ദല്‍ഹി 1981 – എം. മുകന്ദന്‍
3. ചിദംബരം – സി.വി. ശ്രീരാമന്‍
4. മറുപിറവി – എന്‍. പ്രഭാകരന്‍
5. തല്‌പം – സുഭാഷ് ചന്ദ്രന്‍
6. തീച്ചാമുണ്‌ഡി – ഗ്രേസി
7. ക്ലിനിക്കലി എക്‌സ്‌പയേര്‍ഡ് – സി.എസ്. ചന്ദ്രിക
8. കടിക്കുന്ന അമ്മച്ചി – അയ്‌മനം ജോണ്‍
9. ചേക്ക – ഇ. സന്തോഷ് കുമാര്‍
10. അടുക്കള – ടി.വി. കൊച്ചുബാവ
കവിതകള്‍
1. മൈനാകശൃംഗം – ഇടശ്ശേരി
2. കടുക്ക – അയ്യപ്പപ്പണിക്കര്‍
3. പാടുന്ന പിശാചിന് – വിനയചന്ദ്രന്‍
4. വിളക്കു കൊളുത്തൂ വിളക്കു കൊളുത്തൂ – സാവിത്രി രാജീവന്‍
5. ഇഷ്‌ടമുടിക്കായല്‍ – കുരീപ്പുഴ
6. വേനലില്‍ ഒരു പുഴ – റോസ് മേരി
7. കൈക്കലത്തുണികള്‍ – വിജില ചിറപ്പാട്
8. നായ കടിക്കും സൂക്ഷിക്കുക – കല്‌പറ്റ നാരായണന്‍
9. തോരാമഴ – റഫീക്ക് അഹമ്മദ്
10. ശിലകളെ പൂവുകളാക്കുവാന്‍ – പി. രാമന്‍
പാഠപുസ്‌തകം
സര്‍ഗസാഹിതി – യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണം
ആത്മകഥ, ലേഖനം – കോഴ്‌സ് കോഡ് : ML2CCT06
പഠനലക്ഷ്യങ്ങള്‍
മലയാളഗദ്യത്തിന്റെ സൗന്ദര്യവും ശക്തിയും തിരിച്ചറിയാന്‍ കഴിയുംവിധമുള്ള ലേഖനങ്ങളാണ് ഈ സെമസ്റ്ററിലെ പഠനവിഷയം. ഒപ്പം വിദ്യാര്‍ത്ഥികളുടെ രചനാശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേങ്ങള്‍ നല്‌കുന്നതിന് പര്യാപ്‌തമായ ഒരു കൃതി കൂടി ഇതോടൊപ്പം പഠനത്തിനായി ചേര്‍ത്തിരിക്കുന്നു. വ്യത്യസ്‌ത മേഖലകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പല വിഷയങ്ങളെയും മാതൃഭാഷയില്‍ സമീപിക്കുവാന്‍ കഴിയുമെന്ന ബോധ്യം ഇതുവഴി ലഭ്യമാക്കാനാകും.
ലേഖനങ്ങള്‍
1. ഉത്തുംഗസ്‌നേഹഗോപുരം – കല്‌പറ്റ നാരായണന്‍
2. എതിര്‍വാക്കുകള്‍ – ശാരദക്കുട്ടി
3. മഹാനടന്‍ – ചിദംബരസ്‌മരണ – ബാലചന്ദ്രന്‍ ചുള്ളിക്കാട്
4. അനുജന്റെ ഭാര്യ – ലളിതാംബിക അന്തര്‍ജനം
5. ഇന്ത്യയിലെ സ്വത്വബോധവും ഭാഷാമനോഭാവവും – പി.എം. ഗിരീഷ്
6. അരങ്ങിലുയരുന്ന സ്‌ത്രീശബ്‌ദങ്ങള്‍ – സജിത മഠത്തില്‍
7. മാധ്യമസംസ്‌കാരം ജനകീയതയും ജനപ്രിയതയും – സി.എസ്. വെങ്കിടേശ്വരന്‍
8. സാധുജനപരിപാലനസംഘവും പുലയമഹാസഭയും – സി.എസ്. ചന്ദ്രിക
ആത്മകഥ
കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം – പൊക്കുടന്‍
പാഠപുസ്‌തകം
1. ഗദ്യകേളി – യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണം
2. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം – പൊക്കുടന്‍
കഥ, നോവല്‍ – കോഴ്‌സ് കോഡ് : ML1CCT07
കഥകള്‍
1. ചോലമരങ്ങള്‍ – കെ. സരസ്വതിയമ്മ
2. ചാത്തുക്കുട്ടിയുടെ അമ്മ – യു.എ. ഖാദര്‍
3. മസ്‌ക്രീനാസിന്റെ മരണം – കാക്കനാടന്‍
4. കൈവരിയുടെ തെക്കേയറ്റം – പി. പത്മരാജന്‍
5. ദൂരക്കാഴ്‌ചകള്‍ – സേതു
6. നിഴല്‍യുദ്ധം – വൈശാഖന്‍
7. എം.ടി.പി. – കെ.പി.രാമനുണ്ണി
8. മക്കള്‍ – സി.വി. ബാലകൃഷ്‌ണന്‍
9. ഒത്തുതീര്‍പ്പുകള്‍ – അഷിത
10. ജാഗരൂക – പ്രിയ എ.എസ്.
11. യുദ്ധാനന്തരവംശങ്ങള്‍ – അശോകന്‍ ചെരുവില്‍
നോവല്‍
പ്രേമലേഖനം – വൈക്കം മുഹമ്മദ് ബഷീര്‍
പാഠപുസ്‌തകം
1. കഥാപരിചയം – യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണം
2. പ്രേമലേഖനം – വൈക്കം മുഹമ്മദ് ബഷീര്‍
കവിതയും നാടകവും – കോഴ്‌സ് കോഡ് : ML2CCT08
കവിതകള്‍
1. ഇനി യാത്ര പറഞ്ഞിടട്ടെ – കുമാരനാശാന്‍
(ചിന്താവിഷ്‌ടയായ സീത 168 മുതല്‍ 186 വരെ 18 ശ്ലോകങ്ങള്‍)
2. ആശുപത്രിയില്‍ – വൈലോപ്പിള്ളി
3. മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട് – സുഗതകുമാരി
4. മകനോട് – കടമ്മനിട്ട
5. വിഷഗ്രന്ഥി – സച്ചിദാനന്ദന്‍
6. ഗ്രീഷ്‌മവും കണ്ണീരും – എ. അയ്യപ്പന്‍
7. അത് – പി.പി.രാമചന്ദ്രന്‍
8. തിരസ്‌കാരം – മധുസൂദനന്‍ നായര്‍
9. തുടങ്ങിയവര്‍ – രേണുകുമാര്‍
10. പ്ലമേനാമ്മായി – കെ.ആര്‍. ടോണി
11. ആലപ്പുഴ വെള്ളം – അനിതാ തമ്പി
12. മരിച്ചുനോക്കുമ്പോള്‍ – റഫീക് അഹമ്മദ്
13. ഓട് റോസാ ഓട് – പി.എന്‍. ഗോപീകൃഷ്‌ണന്‍
14. കാത്തുശിക്ഷിക്കണേ – എം.എസ്. ബനേഷ്
15. പ്ലാവിന്റെ കഥ – എസ്. കലേഷ്
നാടകം
ഓരോരോ കാലത്തിലും – ശ്രീജ കെ.വി.
പാഠപുസ്‌തകം
1. ചന്ദ്രവളയം – യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരണം
2. ഓരോരോ കാലത്തിലും – ശ്രീജ കെ.വി.
പാഠ്യലക്ഷ്യങ്ങള്‍ (Course Outcome – 2017 മുതല്‍ പരിഷ്‌കരിച്ച് നടപ്പിലാക്കിയ പാഠ്യപദ്ധതിപ്രകാരം)
കഥാസാഹിത്യം – കോഴ്‌സ് കോഡ് : ML1CCT01
കോഴ്‌സ് ലക്ഷ്യം
1. മനസ്സിലാക്കുക സ്‌ത്രീ-ദളിത്-പരിസ്ഥിതിവിജ്ഞാനം, മനുഷ്യാവകാശം, ജനാധിപത്യശൈലികള്‍ തുടങ്ങിയവയുടെ പശ്ചാത്തല ത്തില്‍ മലയാളത്തിന്റെ വര്‍ത്തമാനകാലാവസ്ഥയെയും നോവല്‍, ചെറുകഥ എന്നീ സാഹിത്യശാഖകളെയും പരിചയപ്പെടുക.
2. പ്രയോഗിക്കുക സാമാന്യമായ വായനാഭിരുചിയും സാഹിത്യപരിചയവും ആസ്വാദനശേഷിയും മാതൃഭാഷാഭിമുഖ്യവും വളര്‍ത്തിയെടുക്കുക.
3. പരിശോധിക്കുക പാഠ്യകൃതികളെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചത്തില്‍ ഇതരകൃതികളുടെ ആസ്വാദനതലങ്ങള്‍ പരിശോധിക്കുക.
4. വിലയിരുത്തുക മലയാളകഥാസാഹിത്യത്തില്‍ സംഭവിക്കുന്ന ഭാവുകത്വ പരിണാമങ്ങള്‍ തിരിച്ചറിഞ്ഞ് വിലയിരുത്തുക.
5. ഉത്‌പാദിപ്പിക്കുക ഉദാത്തമായ ജീവിതദര്‍ശനവും മൂല്യബോധവും രൂപപ്പെടുത്തി നോവല്‍, ചെറുകഥാരചന നിര്‍വഹിക്കുക.
കവിത – കോഴ്‌സ് കോഡ് : ML2CCT02
കോഴ്‌സ് ലക്ഷ്യം
1. മനസ്സിലാക്കുക കവിതാസാഹിത്യശാഖയെ നിര്‍വചിക്കുകയും സ്‌ത്രീ-ദളിത്-പരിസ്ഥിതിപരിപ്രേക്ഷ്യത്തില്‍ ആധുനിക കവിതകളെ പരിചയപ്പെടുകയും ചെയ്യുക.
2. പ്രയോഗിക്കുക കവിതാ വായനാ, ആലാപന, ആസ്വാദനശേഷി വളര്‍ത്തിയെടുക്കുക.
3. പരിശോധിക്കുക പാഠ്യകവിതകളെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചത്തില്‍ ഇതരകവിതകളുടെയും സാഹിത്യരൂപങ്ങളുടെയും ആസ്വാദനതലങ്ങള്‍ പരിശോധിക്കുക.
4. വിലയിരുത്തുക ആധുനിക മലയാളകവിതാസാഹിത്യത്തിലെ ഭാവുകത്വ പരിണാമങ്ങള്‍ തിരിച്ചറിഞ്ഞ് വിലയിരുത്തുക.
5. ഉത്‌പാദിപ്പിക്കുക ഉദാത്തമായ ജീവിതദര്‍ശനവും മൂല്യബോധവും രൂപപ്പെടുത്തി കവിതാസാഹിത്യരചന നിര്‍വഹിക്കുക.
ദൃശ്യകലാസാഹിത്യം – കോഴ്‌സ് കോഡ് : ML3CCT03
കോഴ്‌സ് ലക്ഷ്യം
1. മനസ്സിലാക്കുക രംഗ, ദൃശ്യകലാസാഹിത്യശാഖയെ നിര്‍വചിക്കുകയും സംസ്‌കൃതനാടകം, കഥകളി, തുള്ളല്‍, ആധുനിക മലയാളനാടകം, സിനിമ തുടങ്ങിയ കേരളത്തിന്റെ സമ്പന്നമായ രംഗ, ദൃശ്യകലകളെയും അവയുടെ സാഹിത്യരൂപങ്ങളെയും പരിചയപ്പെടുകയും ചെയ്യുക.
2. പ്രയോഗിക്കുക ദൃശ്യകലകളുടെ അഭിനയ, ആലാപന, വായന, അഭിരുചികളും ആസ്വാദനശേഷിയും വളര്‍ത്തിയെടുക്കല്‍
3. പ്രയോഗിക്കുക പാഠ്യകൃതികളെയും അവയ്‌ക്കാധാരമായ കലകളെയും കുറിച്ചുള്ള അറിവ് ഇതരകൃതികളുടെയും രംഗകലാരൂപ ങ്ങളുടെയും പാരായണ, പഠന, ആസ്വാദനതലങ്ങളില്‍ പരിശോധിക്കുക.
4. വിലയിരുത്തുക രംഗ, ദൃശ്യകലകളുടെയും അവയുടെ സാഹിത്യത്തിന്റെയും ഭാവുകത്വപരിണാമങ്ങള്‍ തിരിച്ചറിഞ്ഞ് വിലയിരുത്തുക.
5. ഉത്‌പാദിപ്പിക്കുക ഉദാത്തമായ ജീവിതദര്‍ശനവും മൂല്യബോധവും രൂപപ്പെടുത്തി പുതിയ രംഗ, ദൃശ്യകലാനിര്‍മിതിയും അവയുടെ സാഹിത്യരചനയും സാധ്യമാക്കുക.
മലയാളഗദ്യരചനകള്‍ – കോഴ്‌സ് കോഡ് : ML4CCT04
കോഴ്‌സ് ലക്ഷ്യം
1. മനസ്സിലാക്കുക ലേഖനം, നിരൂപണം, ജീവചരിത്രം, ആത്മകഥ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മലയാള ഗദ്യസാഹിത്യശാഖയെ നിര്‍വചിക്കുകയും ശാസ്‌ത്രവിഷയങ്ങളിലടക്കം മലയാളഗദ്യത്തിന്റെ ഓജസ്സും ശക്തിയും സാധ്യതയും മനസ്സിലാക്കുകയും ചെയ്യുക.
2. പ്രയോഗിക്കുക ഗദ്യസാഹിത്യത്തിന്റെ വായനാ-ആസ്വാദനശേഷികള്‍ സാമാന്യമായി വളര്‍ത്തിയെടുക്കുക.
3. വിലയിരുത്തുക മലയാളഗദ്യസാഹിത്യശാഖയുടെ ഭാവുകത്വപരിണാമങ്ങള്‍ തിരിച്ചറിഞ്ഞ് വിലയിരുത്തുക.
4. ഉത്‌പാദിപ്പിക്കുക ഉദാത്തമായ ജീവിതദര്‍ശനവും മൂല്യബോധവും രൂപപ്പെടുത്തി പത്രങ്ങള്‍, ആനുകാലികങ്ങള്‍, സാമൂഹ്യ, സമ്പര്‍ക്കമാധ്യമങ്ങള്‍, കൈയ്യെഴുത്ത് മാസികകള്‍ തുടങ്ങിയവയില്‍ പ്രസിദ്ധീകരിക്കാവുന്ന ഗദ്യസാഹിത്യരചന നിര്‍വഹിക്കുക.
കഥയും കവിതയും – കോഴ്‌സ് കോഡ് : ML1CCT05
കോഴ്‌സ് ലക്ഷ്യം
1. മനസ്സിലാക്കുക സ്‌ത്രീ-ദളിത്-പരിസ്ഥിതി വിജ്ഞാനം, മനുഷ്യാവകാശം, ജനാധിപത്യശൈലികള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ വര്‍ത്തമാനകാലാവസ്ഥയെയും കഥ, കവിത എന്നീ സാഹിത്യശാഖകളെയും പരിചയപ്പെടുക.
2. പ്രയോഗിക്കുക സാമാന്യമായ വായനാഭിരുചിയും സാഹിത്യപരിചയവും ആസ്വാദനശേഷിയും മാതൃഭാഷാഭിമുഖ്യവും വളര്‍ത്തിയെടുക്കുക.
3. പരിശോധിക്കുക പാഠ്യകൃതികളെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചത്തില്‍ ഇതര കഥ, കവിതാകൃതികളുടെ ആസ്വാദനതലങ്ങള്‍ പരിശോധിക്കുക.
4. വിലയിരുത്തുക മലയാളകഥാ, കവിതാസാഹിത്യത്തില്‍ സംഭവിക്കുന്ന ഭാവുകത്വപരിണാമങ്ങള്‍ തിരിച്ചറിഞ്ഞ് വിലയിരുത്തുക.
5. ഉത്‌പാദിപ്പിക്കുക ഉദാത്തമായ ജീവിതദര്‍ശനവും മൂല്യബോധവും രൂപപ്പെടുത്തി കഥ, കവിതാരചന നിര്‍വഹിക്കുക.
ആത്മകഥ, ലേഖനം – കോഴ്‌സ് കോഡ് : ML2CCT06
കോഴ്‌സ് ലക്ഷ്യം
1. മനസ്സിലാക്കുക ലേഖനം, നിരൂപണം, ജീവചരിത്രം, ആത്മകഥ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മലയാളഗദ്യസാഹിത്യശാഖയെ പരിചയപ്പെടുക.
2. പ്രയോഗിക്കുക മലയാളഗദ്യത്തിന്റെ ഓജസ്സും ശക്തിയും സാധ്യതയും മനസ്സിലാക്കി മാതൃഭാഷയോട് ആഭിമുഖ്യം വളര്‍ത്തുകയും അതില്‍ അഭിമാനം ജനിപ്പിക്കുകയും ഗദ്യസാഹിത്യത്തിന്റെ വായനാ-ആസ്വാദനശേഷികള്‍ സാമാന്യമായി വളര്‍ത്തിയെടുക്കുകയും ചെയ്യുക.
3. വിലയിരുത്തുക മലയാളഗദ്യസാഹിത്യശാഖയില്‍ സംഭവിക്കുന്ന ഭാവുകത്വ പരിണാമങ്ങള്‍ തിരിച്ചറിഞ്ഞ് വിലയിരുത്തുക.
4. ഉത്‌പാദിപ്പിക്കുക ഉദാത്തമായ ജീവിതദര്‍ശനവും മൂല്യബോധവും രൂപപ്പെടുത്തി പത്രങ്ങള്‍, ആനുകാലികങ്ങള്‍, സാമൂഹ്യ, സമ്പര്‍ക്കമാധ്യമങ്ങള്‍, കൈയ്യെഴുത്ത് മാസികകള്‍ തുടങ്ങിയവയില്‍ പ്രസിദ്ധീകരിക്കാവുന്ന ഗദ്യസാഹിത്യത്തിന്റെ രചന നിര്‍വഹിക്കുക.
കഥ, നോവല്‍ – കോഴ്‌സ് കോഡ് : ML1CCT07
കോഴ്‌സ് ലക്ഷ്യം
1. മനസ്സിലാക്കുക സ്‌ത്രീ-ദളിത്-പരിസ്ഥിതി വിജ്ഞാനം, മനുഷ്യാവകാശം, ജനാധിപത്യ ശൈലികള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ വര്‍ത്തമാനകാലാവസ്ഥയെയും നോവല്‍, ചെറുകഥ എന്നീ സാഹിത്യശാഖകളെയും പരിചയപ്പെടുക.
2. പ്രയോഗിക്കുക സാമാന്യമായ വായനാഭിരുചിയും സാഹിത്യപരിചയവും ആസ്വാദനശേഷിയും മാതൃഭാഷാഭിമുഖ്യവും വളര്‍ത്തിയെടുക്കുക.
3. പരിശോധിക്കുക പാഠ്യകൃതികളെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചത്തില്‍ ഇതരകൃതികളുടെ ആസ്വാദനതലങ്ങള്‍ പരിശോധിക്കുക.
4. വിലയിരുത്തുക മലയാളകഥാസാഹിത്യത്തില്‍ സംഭവിക്കുന്ന ഭാവുകത്വ പരിണാമങ്ങള്‍ തിരിച്ചറിഞ്ഞ് വിലയിരുത്തുക.
5. ഉത്‌പാദിപ്പിക്കുക ഉദാത്തമായ ജീവിതദര്‍ശനവും മൂല്യബോധവും രൂപപ്പെടുത്തി നോവല്‍, ചെറുകഥാരചന നിര്‍വഹിക്കുക.
കവിതയും നാടകവും – കോഴ്‌സ് കോഡ് : ML2CCT08
കോഴ്‌സ് ലക്ഷ്യം
1. മനസ്സിലാക്കുക സ്‌ത്രീ-ദളിത്-പരിസ്ഥിതിപരിപ്രേക്ഷ്യത്തില്‍ ആധുനിക കവിത, നാടകം എന്നീ സാഹിത്യശാഖകളെ പരിചയപ്പെടുക.
2. പ്രയോഗിക്കുക കവിതാ, നാടകങ്ങളുടെ വായന – കേള്‍വി – കാഴ്‌ചാ – ആസ്വാദനശേഷി വളര്‍ത്തിയെടുക്കുക.
3. പരിശോധിക്കുക പാഠ്യകൃതികളെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചത്തില്‍ ഇതരകൃതികളുടെ ആസ്വാദനതലങ്ങള്‍ പരിശോധിക്കുക.
4. വിലയിരുത്തുക ആധുനിക മലയാളകവിതാ, നാടകസാഹിത്യരൂപങ്ങളില്‍ സംഭവിക്കുന്ന ഭാവുകത്വപരിണാമങ്ങള്‍ തിരിച്ചറിഞ്ഞ് വിലയിരുത്തുക.
5. ഉത്‌പാദിപ്പിക്കുക ഉദാത്തമായ ജീവിതദര്‍ശനവും മൂല്യബോധവും രൂപപ്പെടുത്തി കവിത, നാടകസാഹിത്യരചന നിര്‍വഹിക്കുക.
സീറോ ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് – ജൈവസാക്ഷരത
പ്രകൃതിയുടെ ആദിമശുദ്ധിയും പ്രാപഞ്ചികതാളവും വീണ്ടെടുക്കാന്‍ കേരളസംസ്‌കാരത്തിന്റെ അകംപൊരുളിലേക്ക് ഒരു ജൈവസഞ്ചാരം എന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലാ ശുചിത്വമിഷനും കുമരകം കൃഷിവിജ്ഞാനകേന്ദ്രവുമായി സഹകരിച്ച് ബി.സി.എം. മലയാളവിഭാഗം സംഘടിപ്പിക്കുന്ന സീറോ ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് ജൈവസാക്ഷരത.
പാഠ്യപദ്ധതി (സിലബസ്)
സിദ്ധാന്തപഠനം (15 മണിക്കൂര്‍), പ്രായോഗികപരിചയം (15 മണിക്കൂര്‍), പ്രയോഗം എന്നീ മൂന്നു തലങ്ങളിലായാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. സിദ്ധാന്തപഠനം കോളേജ് ക്യാംപ സിലും പ്രായോഗികപരിചയം ജൈവകൃഷിത്തോട്ടങ്ങളിലും പ്രയോഗം ഗൃഹാന്തരീക്ഷത്തിലുമായി വിഭാവന ചെയ്‌തിരിക്കുന്നു.
01. പരിസ്ഥിതിസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം
02. നവകേരളം കര്‍മ്മപദ്ധതി – ഹരിതകേരളം മിഷന്‍ – ജൈവകൃഷി
03. ജൈവസാക്ഷരത – പരിസ്ഥിതിസൗഹൃദസമൂഹം
04. ജൈവകൃഷിയും നാട്ടറിവുകളും
05. കേരളത്തിന്റെ കാര്‍ഷികപാരമ്പര്യം: സമഗ്രആവാസവ്യവസ്ഥ
06. കേരളത്തിലെ പ്രകൃതിവിഭവങ്ങള്‍
07. മണ്ണ് – ജലസംരക്ഷണരീതികള്‍
08. കേരളത്തിലെ സസ്യജാലങ്ങള്‍
09. കേരളത്തിലെ ജീവിലോകം
10. പ്രാചീന കാര്‍ഷിക, ഗാര്‍ഹിക ഉപകരണങ്ങള്‍
11. കേരളത്തിലെ കൃഷിരീതികള്‍ (ഭക്ഷ്യവിളകള്‍, നാണ്യവിളകള്‍)
12. കേരളത്തിലെ ആധുനികകൃഷിസാധ്യതകള്‍ (അലങ്കാരസസ്യ, മത്സ്യ – മാംസ – ക്ഷീര അനുബന്ധ മേഖലകള്‍)
13. കൃഷിയെ ബാധിക്കുന്ന രോഗങ്ങള്‍
14. ജൈവകീടനാശിനികള്‍
15. പരിസരശുചീകരണത്തിന്റെ ബാലപാഠങ്ങള്‍ (കാക്ക, പൂച്ച, ഈച്ച)
16. അജൈവമാലിന്യസംസ്‌കരണം (പ്ലാസ്റ്റിക്, ഇ-വേസ്റ്റ്)
17. ജൈവമാലിന്യസംസ്‌കരണം
18. ജൈവവളങ്ങള്‍
19. കൃഷിയുടെ രസതന്ത്രം – സസ്യമൂലകങ്ങള്‍
20. കര്‍ഷകകൂട്ടായ്‌മകളും കാര്‍ഷികോത്‌പന്ന വിപണനസാധ്യതകളും
ബി.സി.എം. എന്‍.എസ്.എസ്. ജൈവകൃഷിത്തോട്ടത്തില്‍ കൃഷിപരിചരണവും മറ്റ് ജൈവകൃഷിത്തോട്ടങ്ങളിലും പാടങ്ങളിലും സന്ദര്‍ശനങ്ങളും
പ്രയോഗസാധ്യതകള്‍
1. അടുക്കളക്കൃഷിത്തോട്ടം / നക്ഷത്രവനം / ദശപുഷ്‌പവാടി / പൂന്തോട്ടനിര്‍മ്മാണം
2. മഴക്കുഴികള്‍ / കിണര്‍നിറയ്‌ക്കല്‍ കുഴികള്‍ / മഴവെള്ളസംഭരണികള്‍
3. മാലിന്യസംസ്‌കരണം : പൈപ്പ് കംപോസ്റ്റ് / കാമ്പ / ബയോഗ്യാസ് പ്ലാന്റ്
മാര്‍ക്കുവിഭജനം
സിദ്ധാന്തപഠനം (50%), പ്രായോഗികപരിചയം (25%), പ്രയോഗം (25%)
സഹായകഗ്രന്ഥങ്ങള്‍
ജൈവപച്ചക്കറികൃഷിക്ക് ഒരു മാര്‍ഗ്ഗരേഖ, മഹാത്മാഗാന്ധി സര്‍വകലാശാലാ പ്രസിദ്ധീകരണം, 2017.
ഡോ. ആര്‍. പ്രകാശ് & ഡോ. കെ. രാജ്‌മോഹന്‍, ജൈവകൃഷി, കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം 2005.
ഡോ. എ.കെ. .ഷെരീഫ് & ഡോ. എ.എസ്. അനില്‍കുമാര്‍, ജൈവകൃഷി ഒരു പഠനസഹായി, കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം 2016.