മലയാളസമാജം
ഭാഷാചാതുരി വര്‍ദ്ധിപ്പിക്കുക, മലയാളഭാഷയിലും സാഹിത്യത്തിലും വിദ്യാര്‍ത്ഥികളില്‍ താത്‌പര്യം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ മലയാളവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലയാളസമാജം പ്രവര്‍ത്തിച്ചുവരുന്നു.
എല്ലാ വര്‍ഷവും ജൂണ്‍ 19-ന് വായനദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തനോദ്‌ഘാടനം നടത്തുന്നു. പരിസ്ഥിതിദിനം, കേരളപ്പിറവിദിനം തുടങ്ങിയ അനുസ്‌മരണങ്ങള്‍, കാലികപ്രസക്തിയുള്ള വിഷയങ്ങളില്‍ സംവാദങ്ങള്‍, കയ്യെഴുത്തുമാസിക പ്രസിദ്ധീകരണം തുടങ്ങിയവയാണ് മുഖ്യപ്രവര്‍ത്തനമേഖലകള്‍.